Thursday, January 17, 2019

യുവജനദിനാചരണം

യുവജനദിനാചരണത്തോടനുബന്ധിച്ച 13 ആം തിയതി  മാനേജർ ചന്ദ്രൻ സർ നയിച്ച പുതുതലമുറയുടെ പ്രാധാന്യം എന്ന വിഷയത്തെ കുറിച്ച ക്ലാസ് ഉണ്ടായിരുന്നു. വളർന്നു വരുന്ന തലമുറയിൽ ഇല്ലാതെ പോകുന്ന നല്ല ശീലങ്ങളെകുറിച്ചും, ഉണ്ടാക്കിയെടുക്കണ്ട ശീലങ്ങൾ തുടങ്ങി ഒരുമണിക്കൂർ ദൈർഖ്യമുള്ള ക്ലാസ് ആയിരുന്നു അത് .


മോട്ടിവേഷൻ ക്ലാസ് - സുജാത ടീച്ചർ


 സ്കൂൾ  വിദ്യാർത്ഥികളിൽ ടൈം മാനേജ്‍മെന്റ് എത്രമാത്രം അത്യാവശ്യമാണെന്നത് ബോധ്യപെടുത്തുന്നതിനായി പൂമല ഹയർ സെക്കന്ററി സ്കൂളിലെ ഹിന്ദി അധ്യാപികയായ സുജാത ടീച്ചർ നയിച്ച ക്ലാസ് ജനുവരി 14  ആം തിയതി  ഓഡിയോവിശ്വാൽ റൂമിൽ വെച്ച നടന്നു. എല്ലാ എൻ എസ് എസ് വോളന്റീർസിനും ടൈം മാനേജ്‍മെന്റ്, ജീവിതത്തിൽ സന്തോഷത്തിന്റെ പ്രസക്ക്തി തുടങ്ങി രണ്ടു മണിക്കൂർ നീണ്ടുനിന്ന ക്ലാസ് ആയിരുന്നു.




ബ്ലഡ് ഗ്രൂപ്പ് റെസ്ടിഫിക്കേഷൻ

 ദത്തുഗ്രാമത്തിൽ ഡിസംബർ 8 ആംതിയതി  പോയി സൗജന്യമായി ബ്ലഡ് ഗ്രൂപ്പ്   ചെക്ക്  ചെയ്തുകൊടുത്തു. ബ്ലഡ് ഗ്രൂപ്പ്   അറിയാത്തവർ ഒരുപാടാ യിരുന്നു. സ്വന്തം ബ്ലഡ് ഗ്രൂപ്പ് അറിയേണ്ടതിന്റെ അറിയേണ്ടതിന്റെ   അറിയാത്തവർ ഉണ്ടായിരുന്നു.
ബ്ലഡ് ഗ്രൂപ്പ് അറിയേണ്ടതിന്ന്റെ ആവശ്യകതയെ  ബോധവത്കരികുകയും ചെയ്തു.

പാഥേയം

ഒരു നേരത്തെ ഭക്ഷണം കിട്ടാതെ അലയുന്നവർ ഒരുപാടാണ് .അവർക്കായി എന്തെങ്കിലും ചെയേണ്ടത് ഓരോ എൻ എസ് എസ്  വോളന്റിയറിന്റെയും കടമയാണ് .പാഥേയം എന്ന പദ്ധതിയിലൂടെ ഡിസംബർ 26 ,27 ദിനങ്ങളിലായി തൃശൂർ റൗണ്ടിൽ ഭക്ഷണം ഇല്ലാതെ അലയുന്നവർക്കായി ഒരു നേരത്തെ ഭക്ഷണം നൽകി .





സ്നേഹസ്പർശം -പോപ്പ് ജോൺ പോൾ പീസ് ഹോം വിസിറ്റ്

സ്നേഹസ്പർശം എന്ന പരുപാടിയോടനുബന്ധിച്ച ഞങ്ങൾ ജനുവരി 15 ആം തിയതി പോപ്പ് ജോൺ പോൾ പീസ് ഹോം സന്ദർശികയുകയും അവരോടൊപ്പം സമയം ചിലവഴികയുകയും ചെയ്തു .അവരോടൊപ്പം സംസാരികയുകയും അവരുടെ സന്ദോഷത്തിനായി ഞങ്ങൾ കലാപരിപാടികൾ അവതരിപികയുകയും ചെയ്തു .ഒരുനേരത്തെ ഭക്ഷണം വാരി കൊടുകുകയും വസ്ത്രം മാറാൻ സഹായികയുകയും അവരുടെ ആവാശ്യങ്ങൾ ഞങ്ങളാൽ ആവും വിധം നിറവേറ്റികൊടുക്കുകയും ചെയ്തു .ഇങ്ങനെ മൂന്നുമണിക്കൂറോളം ഞങ്ങൾക്ക്  അവരുടെ ദുഃങ്ങളിലും സന്ദോശങ്ങളിലും പങ്കുചേരാൻ  സാധിച്ചു .

നമുക്കൊപ്പം -പോപ്പ് പോൾ മെർസി ഹോം വിസിറ്റ

നമുക്കൊപ്പംഎന്ന പരിപാടിയോട് അനുബന്ധിച്ച പോപ്പ് പോൾ മേഴ്‌സി ഹോംമിൽ ജനുവരി 11 ആം  തിയതി  സന്ദർശികയുകയും അവിടത്തെ കുട്ടികളോടൊപ്പം സമയം ചിലവഴികയുകയും ചെയ്തു .9 മണിയോടെ അവിടെ എത്തിയ ഞങ്ങൾ 2 .30 യോടെയാണ് തിരിച്ചെത്തിയത് .അവർക്കു സമാനമായ സ്വീറ്റ്‌സ് നൽകുകയും ചെയ്തു .

വേൾഡ് ഡയബെറ്റിസ് ഡേ

വേൾഡ് ഡയബെറ്റിസ് ഡേയോടനുബന്ധിച് പ്രേമേഹ നടത്തം നടത്തി കൂടാതെ പ്രേമേഹത്തെ പറ്റിയുള്ള പോസ്റ്റർ നിർമാണ മത്സരവും സംഘടിപ്പിച്ചിരുന്നു .

Wednesday, January 16, 2019

കേരളം പിറവി

കേരള പിറവി ദിനത്തോടനുബന്ധിച്ചു പോസ്റ്റർ മേക്കിങ് പെന്സില്  ദ്രവിങ് എസ്  എ വ്രിതിംഗ് തുടങ്ങി മത്സരങ്ങൾ എൻ എസ്  എസ്  -ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു . ഉച്ചക് ശേഷം പ്രാളം ആസ്പദമാക്കി ഒരു ഡിബേറ്റ് സെക്ഷനും സംഘടിപ്പിച്ചു.

കൃഷിക്കൂട്ടം

കൃഷിക്കൂട്ടം എന്ന പരിപാടിയോടനുബന്ധിച്  ഒക്ടോബര് 16 -ന് സ്കൂൾ കോമ്പൗണ്ടിൽ ഗ്രോ ബാഗുകളിലായി ചീര നാട്ടു.ഓരോ വോളന്റീർസിനും രണ്ടോ മൂന്നോ ഗ്രോ ബാഗുകൾ വീതം നൽകി. തികച്ചും ജൈവരീതിയിലാണ് കൃഷിചെയ്തത് , വിളവെടുത്ത ചീര  ഹൈസ്കൂളിലെ കുട്ടികൾക്ക്  ഉച്ചഭക്ഷണത്തിനോടൊപ്പം നൽകി ഡിസംബറോടു കൂടി കൃഷി അവസാനിപ്പിചു .


പുനർജ്ജനി- അവയവ ദാനം മഹാദാനം

പുനർജ്ജനി എന്ന പരിപാടിയോടനുബന്ധിച്ചു സ്കൂളിൽ അവയവദാനബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .
അവയവദാനത്തിന്റെ മഹത്വം മനസിലാകിയ ഞങ്ങൾ അവയവദാനം ചെയ്യുമെന്ന് പ്രതിജ്ഞചെയ്തു.
കൂടാതെ നമ്മുടെ വീട്ടുകാരെയും അയല്വാസികളേയും ബോധവത്കരിച്ചു സമടപത്രം എഴുതിവാങ്ങി. ഓരോ വോളന്ടീരും 20-ഓളം ഫോമുകൾ കൊണ്ടുവന്നു ആകെ മൊത്തം 1000 ത്തോളം ഫോമുകൾ മെഡിക്കൽ കോളേജിന് കൈമാറാൻ സാധിച്ചു.

ഗാന്ധി ജയന്തി ദിനാചരണം

ഗാന്ധി ജയന്തി ദിനാചരണതോടനുബന്ധിച്ചു അന്നേ ദിവസം ചിത്ര രചന മത്സരവും പ്രസംഗമത്സരം തുടങ്ങി വിവിധ മത്സരങ്ങൾ എൻ എസ് എസ് -ന്റെ നേതൃത്വത്തിൽ നടത്തി.കൂടാതെ ഗാന്ധിജിയുടെ ആശയങ്ങളെ പറ്റി മാനേജർ ചന്ദ്രൻ സർ ഞങ്ങളെ ബോധവത്കരിക്കുകയും ചെയ്തു.

എൻ എസ് എസ് ദിനാചരണം

എൻ എസ് എസ്  ദിനത്തോടനുബന്ധിച്ചു സെപ്തംബര്  24ആം തിയ്യതി പവർ ക്ലാപ് അടിച്ചും എൻ എസ് എസ്  മുദ്രാവാക്യം ഉച്ചത്തിൽ പറഞ്ഞു റാലി നടത്തി. എൻ എസ് എസ്  മുദ്രാവാക്യങ്ങൾ എഴുതിയ പോസ്റ്ററുകളും കൂടാതെ എൻ എസ് എസ്  ഗീതം ആലപിക്കുകയും ചെയ്തു.

CAMPUS CLEANING

To help maintain the quality of life and education at school it is essentail to know the importance of cleaning and maintaining the school property. The responsibility of keeping our school clean is not just the duty of staffs but also belongs to all of us. To  remind this our school NSS unit conducted a cleaning programme in our school on October  3rd .This was held at the afternoon section. We almost cleaned the entire school and the surroundings within 4 hrs .

സ്നേഹ സമ്മാനം -അംഗനവാടി വിസിറ്റ്

സ്നേഹ സമ്മാനം എന്ന പദ്ധതിയുടെ ഭാഗമായി ഞങ്ങളുടെ ദത്തഗ്രാമമായ അഞ്ചിട്ടി അങ്കണവാടിയിൽ ഒക്ടോബര് 26ആം തിയതി പോവുകയും അവിടുത്തെ കുട്ടികകൾക്ക് സമ്മാനം നൽകി അവരുടെ കൂടെ സമയം ചിലവഴിക്കുകയും ചെയ്തു.



പൈതൃകം-ചേപ്പാറ വിസിറ്റ

പൈതൃകം പരിപാടിയോടനുബന്ധിച്ചു ചേപ്പാറയും പരിസരവും വൃത്തിയാക്കി പ്ലാസ്റ്റിക് ഫ്രീ സോൺ ആയി പ്രഖ്യാപിക്കുകയും അവിടുള്ളവരെ ബോടത്കരിക്കുകയും ചെയ്തു. കല്ലെച്റ്റ് ചെയ്ത പ്ലാസ്റ്റിക് കുപ്പികളും  മറ്റും റീസൈക്ലിങിനായി കൊടുത്തുവിട്ട മറ്റു  ഡികംപോസ് ആവുന്ന വേസ്റ്റ് ഉദ്പന്നങ്ങൾ നിർമാർജനം ചെയ്യുകയും ചെയ്തു.

Tuesday, January 8, 2019

ഗ്രീൻ കാർപെറ്റ് -പൂമല പ്രദേശം ശുചികരണം

പ്രകൃതിയുടെ  കൈയൊപ്പ് പതിഞ്ഞ പ്രദേശമാണ്  പൂമാല. പൂമാല ഡാമും പ്രതേശവും വൃത്തിയോടെയും ശുചിയോടെയും സൂക്ഷിക്കേണ്ടത് പൂമാല സ്കൂളിലെ എൻ എസ എസ വോളന്റീർ എന്ന നിലയിൽ ഞങ്ങൾ ഓരോരുത്തരുടെയും കടമയാണ്.
ഗ്രീൻ കാർപെറ് പദ്ധതിയുടെ ഭാഗമായി നവംബര് 3-ആം തിയതി പൂമാല ഹാളിൽ  മായാ മാം നയിച്ച ക്ലാസ്  ഉണ്ടായിരുന്നു തുടർന്ന് ഡാം  പരിസരം വൃത്തിയാക്കുകയും ചെയ്തു .നമ്മുടെ പ്രകൃതിയെ സംരക്ഷിക്കേണ്ടത്തിന്റെ ആവശ്യകത എത്രത്തോളമാണെന്നു മനസ്സിലാക്കാൻ ഏറേ സഹായകരമായിരുന്നു മായാ മാമിന്റെ ക്ലാസ്.