Saturday, June 15, 2019

മഴ കുഴി നിർമാണം

പൂമാല ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ മെയ് 30 - 31 ദിവസങ്ങളിലായി  മഴ കുഴി നിർമാണത്തോടെ ആരംഭിച്ചു .
പൂമാല സ്കൂളിന് ചേർന്നുള്ള 10-ഓളം വീടുകളിൽ  മഴക്കുഴി നിർമിച്ചു  കൊടുക്കുകയും വെള്ളം പോകുന്ന  ചാലുകൾ വൃത്തിയാക്കുകയും  ബോധവത്കരിക്കുകയും ചെയ്തു.


Monday, March 4, 2019

YELLOW LINE CAMPAIGN

വിദ്യാർത്ഥികളിൽ വർത്തിച്ചുവരുന്ന ലഹരി   ഉപയോഗത്തെ തടയുന്നതിനും ലഹരിക്കെതിരായി ബോധവത്കരണം വ്യാപിപ്പിക്കുന്നതിനുമായി ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ്  , നാഷണൽ  സർവീസ്  സ്കീം, നേഷൻ ഹെൽത്ത് മിഷനും സംയുക്തമായി നടത്തിയ" YELLOW LINE CAMPAIGN"-ന്റെ ഭാഗമായി ഞങ്ങളുടെ സ്കൂലിൽ നിന്ന് 100 മീറ്റർ മാറി മഞ്ഞ പെയിന്റ് ഉപയോഗിച്ച് YELLOW LINE രേഖ പെടുത്തുകയും" ലഹരി വിമുക്ത മേഖല" എന്ന് എഴുതുകയും ഉണ്ടായി.


Thursday, January 17, 2019

യുവജനദിനാചരണം

യുവജനദിനാചരണത്തോടനുബന്ധിച്ച 13 ആം തിയതി  മാനേജർ ചന്ദ്രൻ സർ നയിച്ച പുതുതലമുറയുടെ പ്രാധാന്യം എന്ന വിഷയത്തെ കുറിച്ച ക്ലാസ് ഉണ്ടായിരുന്നു. വളർന്നു വരുന്ന തലമുറയിൽ ഇല്ലാതെ പോകുന്ന നല്ല ശീലങ്ങളെകുറിച്ചും, ഉണ്ടാക്കിയെടുക്കണ്ട ശീലങ്ങൾ തുടങ്ങി ഒരുമണിക്കൂർ ദൈർഖ്യമുള്ള ക്ലാസ് ആയിരുന്നു അത് .


മോട്ടിവേഷൻ ക്ലാസ് - സുജാത ടീച്ചർ


 സ്കൂൾ  വിദ്യാർത്ഥികളിൽ ടൈം മാനേജ്‍മെന്റ് എത്രമാത്രം അത്യാവശ്യമാണെന്നത് ബോധ്യപെടുത്തുന്നതിനായി പൂമല ഹയർ സെക്കന്ററി സ്കൂളിലെ ഹിന്ദി അധ്യാപികയായ സുജാത ടീച്ചർ നയിച്ച ക്ലാസ് ജനുവരി 14  ആം തിയതി  ഓഡിയോവിശ്വാൽ റൂമിൽ വെച്ച നടന്നു. എല്ലാ എൻ എസ് എസ് വോളന്റീർസിനും ടൈം മാനേജ്‍മെന്റ്, ജീവിതത്തിൽ സന്തോഷത്തിന്റെ പ്രസക്ക്തി തുടങ്ങി രണ്ടു മണിക്കൂർ നീണ്ടുനിന്ന ക്ലാസ് ആയിരുന്നു.




ബ്ലഡ് ഗ്രൂപ്പ് റെസ്ടിഫിക്കേഷൻ

 ദത്തുഗ്രാമത്തിൽ ഡിസംബർ 8 ആംതിയതി  പോയി സൗജന്യമായി ബ്ലഡ് ഗ്രൂപ്പ്   ചെക്ക്  ചെയ്തുകൊടുത്തു. ബ്ലഡ് ഗ്രൂപ്പ്   അറിയാത്തവർ ഒരുപാടാ യിരുന്നു. സ്വന്തം ബ്ലഡ് ഗ്രൂപ്പ് അറിയേണ്ടതിന്റെ അറിയേണ്ടതിന്റെ   അറിയാത്തവർ ഉണ്ടായിരുന്നു.
ബ്ലഡ് ഗ്രൂപ്പ് അറിയേണ്ടതിന്ന്റെ ആവശ്യകതയെ  ബോധവത്കരികുകയും ചെയ്തു.

പാഥേയം

ഒരു നേരത്തെ ഭക്ഷണം കിട്ടാതെ അലയുന്നവർ ഒരുപാടാണ് .അവർക്കായി എന്തെങ്കിലും ചെയേണ്ടത് ഓരോ എൻ എസ് എസ്  വോളന്റിയറിന്റെയും കടമയാണ് .പാഥേയം എന്ന പദ്ധതിയിലൂടെ ഡിസംബർ 26 ,27 ദിനങ്ങളിലായി തൃശൂർ റൗണ്ടിൽ ഭക്ഷണം ഇല്ലാതെ അലയുന്നവർക്കായി ഒരു നേരത്തെ ഭക്ഷണം നൽകി .





സ്നേഹസ്പർശം -പോപ്പ് ജോൺ പോൾ പീസ് ഹോം വിസിറ്റ്

സ്നേഹസ്പർശം എന്ന പരുപാടിയോടനുബന്ധിച്ച ഞങ്ങൾ ജനുവരി 15 ആം തിയതി പോപ്പ് ജോൺ പോൾ പീസ് ഹോം സന്ദർശികയുകയും അവരോടൊപ്പം സമയം ചിലവഴികയുകയും ചെയ്തു .അവരോടൊപ്പം സംസാരികയുകയും അവരുടെ സന്ദോഷത്തിനായി ഞങ്ങൾ കലാപരിപാടികൾ അവതരിപികയുകയും ചെയ്തു .ഒരുനേരത്തെ ഭക്ഷണം വാരി കൊടുകുകയും വസ്ത്രം മാറാൻ സഹായികയുകയും അവരുടെ ആവാശ്യങ്ങൾ ഞങ്ങളാൽ ആവും വിധം നിറവേറ്റികൊടുക്കുകയും ചെയ്തു .ഇങ്ങനെ മൂന്നുമണിക്കൂറോളം ഞങ്ങൾക്ക്  അവരുടെ ദുഃങ്ങളിലും സന്ദോശങ്ങളിലും പങ്കുചേരാൻ  സാധിച്ചു .