Monday, October 8, 2018

കൈരളി വിലാസം കാപ്പി ക്ലബ്

 മനസ്സ് നന്നാവട്ടെ ,,,,
ഈ വര്ഷം നമുക്കാർക്കും മറക്കാനാകാത്ത ഒരു മഴക്കാലമായിരുന്നു. പ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ  നഷ്ടങ്ങൾ വാക്കുകൾക്കതീതമാണ് .
ദുരിതം അനുഭവിക്കുന്നവർ ലക്ഷങ്ങളും. ദുരിതാശ്വാസ നിധിയിലേക് തുകസമാഹരിക്കാൻ സ്കൂളിലെ എൻ എസ എസ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തുടങ്ങിയ ഒരു പുതിയ പദ്ധതിയാണ്'' കൈരളി വിലാസം കാപ്പി ക്ലബ് '' പ്രത്യേകതകൾ ഏറെയുള്ള  ഒരു  ചായക്കടയാണ് ഇത് . സ്കൂളിന്റെ മുന്നിൽ പ്രവർത്തിക്കുന്ന ഈ ചായക്കടയിൽ നിന്നും  ചായകുടിച്ചാൽ ആ പണം എത്തുന്നത് ദുരിതാശ്വാസ നിധിയിലേക്കാണ്. പൂർണമായും എൻ എസ എസ വിദ്യാർത്ഥികളാണ് ഈ കട നടത്തിയിരുന്നത് . സെപ്തംബര് 17-ആം തിയതി തുടങ്ങിയ ഈ പ്രവർത്തനം അവസാനിപ്പിച്ചത്  സെപ്തംബര് 30 -ആം തിയതി  ആയിരുന്നു.
സമാഹരിച്ച തുക  മാനേജർ ചന്ദ്രൻ സർ  , പി ഓ ഫ്രാൻസി ടീച്ചറും ,ഈ  സംഭ്രമത്തിനു പിന്നിൽ    പ്രവർത്തിച്ച  എൻ എസ എസ വിദ്യാർത്ഥികളും ചേർന്ന്  കല്ലെക്ടർക്ക്   കൈമാറുകയ്യും ചെയ്തു.



ORIENTATION CLASS

mannassu nannavatte ,,
Orientation classes are one of the major programme held as a part of NSS UNIT.We had our first orientation class on 17-9-2018 , PAC sri Venugopal sir took class for NSS volunteers . It was a very interesting section . He tried to pass many information about the NATIONAL SERVICE SCHEME and the history behind it.We understood the base of this scheme  and what really NSS is all about . we came to know more about our duty and about the special camp which is to be held at the month of December . we thank Venugopal sir for such a wonderful class.

കാൻസർ നിർണായ ക്യാമ്പ്

മനസ്സു നന്നാവട്ടെ ,,
നമ്മുടെ തിരക്കേറിയ ജീവിതത്തിൽ  നാം ശ്രെദ്ധിക്കാതെ പോകുന്ന  പലതും പിന്നീട് വലിയ വിപത്തിലേക് നമ്മെ നയിക്കാറുണ്ട് .ഈ ഗണത്തിൽ കൂട്ടാവുന്ന ഒരു രോഗമാണ് കാൻസർ . ആദ്യഘട്ടത്തിൽ അറിയാൻ സാധിച്ചാൽ ഒഴിവാക്കാവുന്ന ഈ രോഗം പലപ്പോഴും നാം അറിയുന്നത് അവസാനഘട്ടത്തിലാണ് . നമ്മുടെ നാട്ടിൽ അങ്ങനെ ഒരവസ്ഥ ഇല്ലാതിരിക്കാനായ് ക്രൈസ്റ് വിഷന്റെ  നേതൃത്വത്തിൽ സെപ്തംബര്  17 -ആം തിയതി സ്കൂളിൽ കാൻസർ നിർണായ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു എൻ എസ എസ വോളന്റീർസിന്റെ സപ്പോർട്ട് ക്യാമ്പ് അവസാനം വരെ നീണ്ടു നിൽക്കുന്നതായിരുന്നു . മെഡിക്കൽ കോളേജിലെ അതി വിദഗ്ധരായ ഡോക്ടർമാരുടെ സേവനം നമ്മുക് ലഭ്യമായിരുന്നു . സ്കൂളിന്റെ പരിസരത്തുള്ള കുട്ടികൾ തൊട്ടു പ്രായമായവർ വരെ ചെക്കപ്പിനായി സ്കൂളിലേക്കു എത്തി ഇ പരിവാടിയെ വിജയിപിചു.

ദത്തഗ്രാമം സർവെയ്

മനസ്സ് നന്നാവട്ടെ ,
എൻ എസ എസ യൂണിറ്റിന്റെ പ്രധാനപ്പെട്ട പ്രോഗ്രാം ആയ ദത്തുഗ്രാമ സർവ്വേ ഞങ്ങളുടെ ദത്തുഗ്രാമമായ അഞ്ചട്ടിയിൽ വെച്  സെപ്തംബര് 30 -ആം തിയതി നടത്തിയിരുന്നു . ഗ്രാമത്തിലെ വീടുകളിൽ ചെന്ന് വിവരങ്ങൾ ശേഖരിക്കുകയും അവർ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച അറിയുവാൻ സാധിക്കുകയും ചെയ്തു .എദൊക്കെ രീതിയിയിൽ ഉള്ള സഹായമാണ് ഇനി അവര്ക് വേണ്ടതെന്നു മനസിലാക്കാൻ ഞങ്ങൾക്ക് സാധിച്ചു. ഈ സർവേയുടെ അടിസ്ഥാനത്തിലായിരിക്കും മുമ്പോട്ടുള്ള  ഞങ്ങളുടെ പ്രവർത്തനങ്ങൾ.

Wednesday, September 26, 2018

അക്ഷരദീപം തെളിയിച്ചു .... വായനയിലേക്കൊരു കാൽവെയ്പ് (വായനാദിനാചരണം )

മനസ്സ് നന്നാവട്ടെ ...
വായന മരിക്കുന്നു എന്ന് പറയുന്നു എങ്കിലും വായനക്ക് മരണം ഇല്ല എന്നതാണ് യാഥാർത്യം.
വായനയുടെ മഹാത്മ്യം പലപ്പോഴും നാം മറന്നുപോകുന്നു .അതിനെ പ്രധിനിധീകരിച്ച വായനയുടെ ലോകത്തേക്ക് വിദ്യാർത്ഥികളെ തിരിച്ചു കൊണ്ടുവരുവാൻ പൂമല ഹയർ സെക്കന്ററി സ്കൂളിലെ NSS ന്റെ വോളന്റിയേഴ്‌സ് വായനാപുസ്തകങ്ങൾ ശേഖരിക്കുകയും എല്ലാ ക്ലാസ് റൂമുകളിലും ലൈബ്രറികൾ സ്ഥാപിക്കുകയും ചെയ്തു .ഈ പദ്ധതി ആവിഷ്കരണത്തിന്റെ ഉദ്ഗാടനകർമം ജൂൺ 19-ആം തിയതി   നിർവഹിച്ചത് പ്രശസ്ത കവയത്രി ശ്രീമതി ടി ജി അജിത ആയിരുന്നു .

പ്രളയബാധിധർക് ഒരു കൈതാങ്

മനസ്സ്  നന്നാവട്ടെ ,,,,
കേരളം ഇന്നേ വരെ കണാത്താ ഒരു പ്രളയക്കെടുതിയിലൂടെയാണ് നമ്മൾ ഏതാനും  ദിവസങ്ങൾക്ക്  മുമ്പ് കടന്നുപോയത് .ഈ  ദുരിതം മൂലം മാനസികമായും ശാരീരികമായും കഷ്ടപ്പാടനുഭവിക്കുന്നവരെ അതിൽ നിന്നും കരകേറ്റുന്നതിനായി  പൂമല ഹയർ സെക്കന്ററി സ്കൂളിലെ NSS UNIT-ന്റെ  നേതൃത്വത്തിൽ വിവിധ  പ്രവർത്തനങ്ങളും നടത്തി  .അതിൽ പ്രധാനപ്പെട്ട ചില പ്രവർത്തനങ്ങളാണ്  പ്രളയ ബാധിത പ്രേദേശത് കുടിവെള്ള വിതരണവും അതിനോടൊപ്പം ഭക്ഷണസാധനങ്ങളും മറ്റു  ഉപയോഗവസ്തുക്കളും യഥാസ്ഥലത്തു എത്തിച്ചു കൊടുത്തത്. ഈ  സാധനസാമഗ്രികൾ എത്തിച്ചുകൊടുത്തത് പുല്ലഴി പ്രദേശത്താണ് .


Friday, September 14, 2018

യോഗാദിനാചാരണം - ജൂൺ 21

മനസ്സ്  നന്നാവട്ടെ ,,,
മനുഷ്യൻറെ ശാരീരികവും മാനസീകവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കാൻ യോഗയ്ക്ക് കഴിയുന്നു .
തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനിക കാലത്  , മനുഷ്യന്റെ വർധിച്ചു വരുന്ന  മാനസീക പിരിമുറുക്കത്തിന്റെ ആക്കം കുറയ്ക്കാൻ  യോഗയ്ക്ക് കഴിയുന്നു.
ജൂൺ 21 ലോക യോഗ ദിനത്തിൽ , ഇന്നത്തെ കാലത് മനുഷ്യന്റെ ആരോഗ്യത്തിനും സമാധാനത്തിനും യോഗയ്ക്കുള്ള   പ്രാധാന്യം  എത്രത്തോളം ആണെന്ന് കുട്ടികളിലേക്കെത്തിക്കുക ലക്ഷ്യമിട്ടു NSS പ്രോഗ്രാം ഓഫീസറുടെയും , ലീഡർ അലീനയുടെയും നേതൃത്വത്തിൽ  
അവബോധ ക്ലാസും യോഗാചരണവും  സ്കൂളിൽ സംഘടിപ്പിച്ചു .