മനസ്സ് നന്നാവട്ടെ ,,,,
ഈ വര്ഷം നമുക്കാർക്കും മറക്കാനാകാത്ത ഒരു മഴക്കാലമായിരുന്നു. പ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ നഷ്ടങ്ങൾ വാക്കുകൾക്കതീതമാണ് .
ദുരിതം അനുഭവിക്കുന്നവർ ലക്ഷങ്ങളും. ദുരിതാശ്വാസ നിധിയിലേക് തുകസമാഹരിക്കാൻ സ്കൂളിലെ എൻ എസ എസ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തുടങ്ങിയ ഒരു പുതിയ പദ്ധതിയാണ്'' കൈരളി വിലാസം കാപ്പി ക്ലബ് '' പ്രത്യേകതകൾ ഏറെയുള്ള ഒരു ചായക്കടയാണ് ഇത് . സ്കൂളിന്റെ മുന്നിൽ പ്രവർത്തിക്കുന്ന ഈ ചായക്കടയിൽ നിന്നും ചായകുടിച്ചാൽ ആ പണം എത്തുന്നത് ദുരിതാശ്വാസ നിധിയിലേക്കാണ്. പൂർണമായും എൻ എസ എസ വിദ്യാർത്ഥികളാണ് ഈ കട നടത്തിയിരുന്നത് . സെപ്തംബര് 17-ആം തിയതി തുടങ്ങിയ ഈ പ്രവർത്തനം അവസാനിപ്പിച്ചത് സെപ്തംബര് 30 -ആം തിയതി ആയിരുന്നു.
സമാഹരിച്ച തുക മാനേജർ ചന്ദ്രൻ സർ , പി ഓ ഫ്രാൻസി ടീച്ചറും ,ഈ സംഭ്രമത്തിനു പിന്നിൽ പ്രവർത്തിച്ച എൻ എസ എസ വിദ്യാർത്ഥികളും ചേർന്ന് കല്ലെക്ടർക്ക് കൈമാറുകയ്യും ചെയ്തു.