Wednesday, September 26, 2018

അക്ഷരദീപം തെളിയിച്ചു .... വായനയിലേക്കൊരു കാൽവെയ്പ് (വായനാദിനാചരണം )

മനസ്സ് നന്നാവട്ടെ ...
വായന മരിക്കുന്നു എന്ന് പറയുന്നു എങ്കിലും വായനക്ക് മരണം ഇല്ല എന്നതാണ് യാഥാർത്യം.
വായനയുടെ മഹാത്മ്യം പലപ്പോഴും നാം മറന്നുപോകുന്നു .അതിനെ പ്രധിനിധീകരിച്ച വായനയുടെ ലോകത്തേക്ക് വിദ്യാർത്ഥികളെ തിരിച്ചു കൊണ്ടുവരുവാൻ പൂമല ഹയർ സെക്കന്ററി സ്കൂളിലെ NSS ന്റെ വോളന്റിയേഴ്‌സ് വായനാപുസ്തകങ്ങൾ ശേഖരിക്കുകയും എല്ലാ ക്ലാസ് റൂമുകളിലും ലൈബ്രറികൾ സ്ഥാപിക്കുകയും ചെയ്തു .ഈ പദ്ധതി ആവിഷ്കരണത്തിന്റെ ഉദ്ഗാടനകർമം ജൂൺ 19-ആം തിയതി   നിർവഹിച്ചത് പ്രശസ്ത കവയത്രി ശ്രീമതി ടി ജി അജിത ആയിരുന്നു .

പ്രളയബാധിധർക് ഒരു കൈതാങ്

മനസ്സ്  നന്നാവട്ടെ ,,,,
കേരളം ഇന്നേ വരെ കണാത്താ ഒരു പ്രളയക്കെടുതിയിലൂടെയാണ് നമ്മൾ ഏതാനും  ദിവസങ്ങൾക്ക്  മുമ്പ് കടന്നുപോയത് .ഈ  ദുരിതം മൂലം മാനസികമായും ശാരീരികമായും കഷ്ടപ്പാടനുഭവിക്കുന്നവരെ അതിൽ നിന്നും കരകേറ്റുന്നതിനായി  പൂമല ഹയർ സെക്കന്ററി സ്കൂളിലെ NSS UNIT-ന്റെ  നേതൃത്വത്തിൽ വിവിധ  പ്രവർത്തനങ്ങളും നടത്തി  .അതിൽ പ്രധാനപ്പെട്ട ചില പ്രവർത്തനങ്ങളാണ്  പ്രളയ ബാധിത പ്രേദേശത് കുടിവെള്ള വിതരണവും അതിനോടൊപ്പം ഭക്ഷണസാധനങ്ങളും മറ്റു  ഉപയോഗവസ്തുക്കളും യഥാസ്ഥലത്തു എത്തിച്ചു കൊടുത്തത്. ഈ  സാധനസാമഗ്രികൾ എത്തിച്ചുകൊടുത്തത് പുല്ലഴി പ്രദേശത്താണ് .


Friday, September 14, 2018

യോഗാദിനാചാരണം - ജൂൺ 21

മനസ്സ്  നന്നാവട്ടെ ,,,
മനുഷ്യൻറെ ശാരീരികവും മാനസീകവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കാൻ യോഗയ്ക്ക് കഴിയുന്നു .
തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനിക കാലത്  , മനുഷ്യന്റെ വർധിച്ചു വരുന്ന  മാനസീക പിരിമുറുക്കത്തിന്റെ ആക്കം കുറയ്ക്കാൻ  യോഗയ്ക്ക് കഴിയുന്നു.
ജൂൺ 21 ലോക യോഗ ദിനത്തിൽ , ഇന്നത്തെ കാലത് മനുഷ്യന്റെ ആരോഗ്യത്തിനും സമാധാനത്തിനും യോഗയ്ക്കുള്ള   പ്രാധാന്യം  എത്രത്തോളം ആണെന്ന് കുട്ടികളിലേക്കെത്തിക്കുക ലക്ഷ്യമിട്ടു NSS പ്രോഗ്രാം ഓഫീസറുടെയും , ലീഡർ അലീനയുടെയും നേതൃത്വത്തിൽ  
അവബോധ ക്ലാസും യോഗാചരണവും  സ്കൂളിൽ സംഘടിപ്പിച്ചു .